വിദ്യാര്‍ഥി പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടി

മലപ്പുറം: അരീക്കോട് വിദ്യാര്‍ഥി പാലത്തില്‍ നിന്നു ചാലിയാര്‍ പുഴയിലേക്കു ചാടിയതായി സംശയം. വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന്‍ ഇജാസാണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്. ഇജാസിനായി പൊലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്. ഇജാസ്‌ന്റെ ബൈക്കും കണ്ണടയും പാലത്തിനു സമീപത്തു നിന്ന് കണ്ടെത്തി.

SHARE