നിലമ്പൂരില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി

നിലമ്പൂര്‍: സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായി. നിലമ്പൂര്‍ അകമ്പാടത്താണ് സംഭവം. നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകന്‍ ഷഹീനെയാണ് കാണാതായത്. ഇന്നലെമുതലാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

9ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷഹീന്‍. രാവിലെ സ്‌കൂളിലേക്ക് പോയ ഷഹീന്‍ വീട്ടിലേക്ക് തിരിച്ചു വന്നില്ലെന്ന് പോലീസ് പറയുന്നു. കുട്ടിയെ കാണാതെ വന്നതോടെ രക്ഷിതാക്കളും ബന്ധുക്കളും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. രക്ഷിതാവിന്റെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ റെയില്‍വേ സ്‌റ്റേഷനിലും വിവരം നല്‍കിയതായി പോലീസ് അറിയിച്ചു.

SHARE