ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു

കൊച്ചി: പഠനത്തിനിടെ നടത്തിയ മിന്‍ വില്‍പ്പനയിലൂടെ ശ്രദ്ധ നേടിയ ഹനാന് വാഹനാപകടത്തില്‍ പരിക്ക്. ഹനാന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടം നടന്നത്.

കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ പിന്നീട് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലേക്ക് മാറ്റി. പിരിക്ക് ഗുരുതമല്ലെന്നാണ് വിവരം. മുന്‍ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനും ക്ഷതമേറ്റതായാണ് പ്രാഥമിക വിവരം.

തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്.

SHARE