അധ്യാപകനെ വിദ്യാര്‍ത്ഥി ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു

Child's hands handcuffed

ന്യൂഡല്‍ഹി: ഇരുമ്പ് വടി കൊണ്ട് പന്ത്രണ്ടുകാരന്‍ അധ്യാപകന്റെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. ഡല്‍ഹി സാകേത് ഗവണ്‍മെന്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകനെ ക്രൂരമായി അക്രമിച്ചത്. അടിച്ച ശേഷം വിദ്യാര്‍ത്ഥി പുറത്തേക്കിറങ്ങിയോടുകയായിരുന്നു.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലണെന്നും, ഇദ്ദേഹം അപകട നില തരണം ചെയതുവെന്നും പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്കെതിരേ ഐപിസി 308 പ്രകാരം കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും അധ്യാപകന്‍ ഇരുമ്പു വടി കണ്ടെത്തുകയും അത് വീട്ടില്‍ അറയിക്കുകയും ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥി പ്രകോപിതനായത്.

SHARE