കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ടി.യു സംസ്ഥാന കമ്മിറ്റി ഇന്ന്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ‘തണലാവണം തള്ളാവരുത് ‘എന്ന മുദാവാക്യമുയര്‍ത്തി തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു അതിജീവന സമരം സംഘടിപ്പിക്കും. ഇടത് സര്‍ക്കാര്‍ നിരന്തരമായി തൊഴിലാളി വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് അര്‍ഹമായ രീതിയില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയോ ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന പ്രഖ്യാപിച്ച സഹായങ്ങള്‍ ഇതുവരെ വിതരണം പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല.
പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ നിര്‍ത്തി വെച്ച് സംസ്ഥാനത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയിരിക്കുയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മാനേജ്മെന്റ്ന്റെ കെടു കാര്യസ്ഥത മൂലം കൂടുതല്‍ നഷ്ടത്തിലാവുകയും ഇവിടങ്ങളില്‍ പിന്‍വാതില്‍ നിയമനം നടത്തുകയും ചെയ്യുന്നു. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഇതുവരെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടില്ല. ഈ അവസരത്തിലാണ് തൊഴിലും കൂലിയും സംരക്ഷിക്കുക, ജനദ്രോഹ നയങ്ങള്‍ തിരുത്തുക,അന്യായമായ ഇന്ധന വില വര്‍ദ്ധനവ് പിന്‍വലിക്കുക,പ്രവാസി സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ടി.യു ജില്ലാ കേന്ദ്രങ്ങളില്‍ അതിജീവന സമരം സംഘടിപ്പിക്കുന്നത്.
മലപ്പുറം കള്ക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന അതിജീവന സമരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും,തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ എം റഹ്മത്തുള്ളയും കോഴിക്കോട് കള്ക്ട്രേറ്റിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളവും അതിജീവന സമരം ഉല്‍ഘാടനം ചെയ്യും.
എ.അബ്ദുറഹിമാന് (കാസര്‍ഗോഡ്),
എം എ കരീം (കണ്ണൂര്‍),
പി പി എ കരീം (വയനാട്),
കല്ലടി അബൂബക്കര്‍ (പാലക്കാട്), പി.എ ഷാഹുല്‍ ഹമീദ് (തൃശൂര്‍),
പി എം ഹാരിസ് (എറണാകുളം),
തോമസ് ചാഴിക്കാടന് എം. പി (കോട്ടയം)
പി എസ്. അബ്ദുള്‍ ജബ്ബാര്‍ (തൊടുപുഴ), പാടം ഇബ്രാഹീം കുട്ടി (പത്തനംതിട്ട), എം എ നസീര്‍ (ആലപ്പുഴ) മാഹീന് അബൂബക്കര്‍ (കൊല്ലം) ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പ്രധാന നേതാക്കളുമാണ് സമരത്തില്‍ പങ്കെടുക്കുക.