തെരുവുപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 40-കാരന്‍ അറസ്റ്റില്‍

മുംബൈ: താണെയിൽ പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 40 വയസ്സുകാരൻ അറസ്റ്റിൽ. താണെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. തെരുവിൽ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവർത്തകരാണ് പരാതി നൽകിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകാനെത്തിയ ചില കുട്ടികളാണ് ഒരാൾ മേൽപ്പാലത്തിൽവെച്ച് പട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടത്. തുടർന്ന് മൃഗസംരക്ഷണ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. ഇതോടെ മൃഗസംരക്ഷണ പ്രവർത്തകർ താണെ പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. കമ്മീഷണർ ഇടപെട്ടതോടെ ലോക്കൽ പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

SHARE