മാംഗ്ഘൂട്ട് ചുഴലിക്കാറ്റ്: ചൈനയില്‍ നാല് മരണം

 

ബീജിങ്: ചൈനയിലെ ഗ്വാങ്‌ദോങ് പ്രവിശ്യയില്‍ വീശിയടിച്ച മാംഗ്ഘൂട്ട് ചുഴലിക്കാറ്റില്‍ നാലു പേര്‍ മരിച്ചു. ദശകങ്ങള്‍ക്കിടെ മേഖലയില്‍ ആഞ്ഞുവീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്നാണ് മാംഗ്ഘൂട്ട്. ഗ്വാങ്‌ദോങിലും ഹെയ്‌നാന്‍ ദ്വീപിലും 25 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഹോങ്കോങിനെയും ചുഴലിക്കാറ്റ് വിറപ്പിച്ചു. കെട്ടിടങ്ങള്‍ക്ക് കേടുപാട് പറ്റി. ജനജീവിതം സ്തംഭിച്ചു. 200ലേറെ പേര്‍ക്ക് പരിക്കുണ്ട്. കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അധികൃതര്‍ വന്‍ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനങ്ങള്‍ റദ്ദാക്കി. ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. പ്രധാന റോഡുകളെല്ലാം അടച്ചു.

SHARE