കോവിഡ് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കും; മരണം രണ്ടു ലക്ഷം അടുത്തിരിക്കെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ നോവല്‍ കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് ഭൂമിയില്‍ നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള നടപടികള്‍ ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന സാഹചര്യത്തിലണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

മിക്ക രാജ്യങ്ങളും ഇപ്പോഴും പകര്‍ച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും അതേസമയം നേരത്തെ ബാധിച്ച ചിലരില്‍ ഇപ്പോള്‍ കേസകള്‍ പുനരുജ്ജീവിപ്പിക്കാന്‍ തുടങ്ങിയതായും ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

”നമ്മള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇതിനിടെ ഒരു പിഴവും വരുത്തരുത് ഈ വൈറസ് വളരെക്കാലം നമ്മോടൊപ്പമുണ്ടാകും, ബുധനാഴ്ച നടന്ന വിര്‍ച്ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ടെഡ്രോസ് മുന്നറിയിപ്പ് നല്‍കി.

ആഗോളതലത്തില്‍ കോവിഡ് 19 വ്യാപനം 25ലക്ഷത്തിലെത്തുകയും മരണം 160,000 രണ്ടുലക്ഷത്തോട് അടുത്തിരിക്കെയുമാണ് ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പടിഞ്ഞാറന്‍ യൂറോപ്പിലെ മിക്ക പകര്‍ച്ചവ്യാധികളും സുസ്ഥിരമോ കുറഞ്ഞുവരുന്നതോ ആണെന്ന് തോന്നുമെങ്കിലും, ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ ”ഉയര്‍ന്ന പ്രവണതകള്‍ ആശങ്കാജനകമാണ്”.
ലോക്ക്ഡൗണുകളും ശാരീരിക അകലവും പല രാജ്യങ്ങളിലും പകരുന്നത് തടയാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും വൈറസ് ”അങ്ങേയറ്റം അപകടകരമാണ്” എന്ന് ടെഡ്രോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഗോള ജനസംഖ്യയില്‍ ഭൂരിഭാഗ മേഖലയും വൈറസ് വ്യാപനത്തിന് വളരെ സാധ്യതയുള്ളവരായി തുടരുന്നു, അതായത് പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ വീണ്ടും ആളിക്കത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന അമേരിക്കയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെന്നിരുന്നെങ്കിലും രാജിവെക്കാനുള്ള ആവശ്യങ്ങളെയെല്ലാം ടെഡ്രോസ് തള്ളിക്കളഞ്ഞു. ആഗോള അടിയന്തരാവസ്ഥ ജനുവരി 30ന് പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികളാവിഷ്‌കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നെന്നും ടെഡ്രോസ് പറഞ്ഞു.

ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1.84 ലക്ഷം കടന്നു. 26 ലക്ഷത്തിലധികം ജനങ്ങള്‍ രോഗബാധിതരാണ്.