വിരാട് കോലിയുടെ പരിക്കിനെ കളിയാക്കല്‍; ഓസീസ് താരങ്ങള്‍ക്ക് ക്ലീന്‍ചീറ്റ്!

റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്കിനെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പരിഹസിച്ച സംഭവത്തില്‍ വഴിത്തിരിവ്.
പരിക്കേറ്റ കോലിയെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലും കളിയാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കോലിക്ക് പരിക്കേറ്റു പുളയുന്ന രീതിയില്‍ ഓസീസ് താരങ്ങള്‍ അഭിനയിച്ചു കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തായതാണ് താരങ്ങള്‍ക്ക് വമര്‍ശനം നേരിട്ടത്. മുരളി വിജയിയും മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണനും സംഭവത്തില്‍ ശക്തമായി പ്രതികരിക്കുക വരെയുണ്ടായി. സ്മിത്തും മാക്സ്വെല്ലും ചെയ്തത് കളിയിലെ മാന്യതക്ക് നിരക്കാത്തതാണെന്നാണ് ലക്ഷമണന്‍ അഭിപ്രായപ്പെട്ടത്.

image3e6b78fd00000578-0-image-a-32_1489885026802

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്മിത്ത് കോലിയെ കളിയാക്കിയിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. വിവാദമായി പ്രചരിച്ച ചിത്രത്തിലെ ആംഗ്യം സരിയല്ലെന്നു വ്യകതമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതാണ് വഴിത്തിരിവായത്. കോലി പുറത്തായപ്പോള്‍ താരങ്ങള്‍ ആഘോഷിക്കുകമാത്രമാണ് ചെയ്തതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ശരിയായ ചിത്രം പുറത്ത് വിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയയും രംഗത്തെത്തി. കോലി ആറു റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുക മാത്രമാണ് ചെയതതെന്നും കോലിയെ പരിഹസിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തു.

തോളില്‍ കൈവെച്ച് നില്‍ക്കുന്ന സ്മിത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്മിത്ത് തോളില്‍ കൈപ്പിടിച്ച് നില്‍ക്കുന്നതു പോലെ ചിത്രം ക്രോപ്പ് ചെയ്തെടുത്താണെന്ന് വ്യക്തമായി. ഈ ചത്രമാണ് ഓസീസ് ക്യാപ്റ്റന്‍ കോലിയെ കളിയാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചത്. അതേസമയം ഓസീസ് ക്യാപ്റ്റന്റെ തോളില്‍ പീറ്റര്‍ ഹാന്‍ഡ്കോമ്പിന്റെ കൈയായിരുന്നെന്നും ഒറിജിനല്‍ ചിത്രം വ്യക്തമാക്കുന്നുണ്ട്.

3e6b72dc00000578-0-image-a-53_1489885213495

അതേ സമയം രണ്ടാം ദിനത്തിലും ഫീല്‍ഡിങ് സമയത്ത് ബൗണ്ടറി ലൈനില്‍ സിമിത് സമാന രീതിയില്‍ ആംഗ്യം കാണിച്ചതില്‍ വിവാദം തുടരുകയാണ്.