ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാവും കൂടുതല്‍ തുക ലഭിക്കുക. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ചുഴലിക്കാറ്റില്‍ കുടുങ്ങിയ 400 പേരെ രക്ഷപെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രക്ഷാദൗത്യത്തിനിറങ്ങിയ നാവികസേവയുടേയും വ്യോമസേനകളുടെയും പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.