അമ്മ ഭാരവാഹികളുടെ യോഗം കൊച്ചിയില്‍ തുടങ്ങി; ഷെയ്ന്‍ നിഗത്തെ വിളിച്ചുവരുത്തി

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടങ്ങി. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അമ്മ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ്, സിദ്ധീഖ്, ഇന്ദ്രന്‍സ്, ബാബുരാജ്, ഹണി റോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിപ്പിക്കുക എന്നതാണ് യോഗത്തിലെ മുഖ്യവിഷയം. ഇതേക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്കായി ഷെയ്‌നിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനേയും യോഗത്തിലേക്ക് വിളിപ്പിച്ചു.