‘അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടെ’; പൊട്ടിക്കരഞ്ഞ് സ്റ്റാലിന്‍

ചെന്നൈ: അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടെയെന്ന് ഡിഎംകെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിന്‍. കരുണാനിധിയുടെ മരണ വാര്‍ത്തയറിഞ്ഞ ശേഷം സ്റ്റാലിന്‍ അച്ഛനെഴുതിയ കത്തിലാണ് വികാര നിര്‍ഭരമായ വാക്കുകള്‍.

‘അപ്പാ എന്ന് വിളിക്കുന്നതിന് പകരം തലൈവരേ എന്നാണ് ഞാന്‍ വിളിച്ചത്. അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടെ, തലൈവരേ.’ സ്റ്റാലിന്‍ എഴുതുന്നു. ‘എവിടെയെങ്കിലും പോകുന്നതിന് മുമ്പ് എങ്ങോട്ടാണെന്ന് പറയാറില്ലേ. ഇത്തവണ യാത്ര പോലും പറഞ്ഞില്ലല്ലോ. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കള്‍ പറഞ്ഞു, ജീവിതകാലം മുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തയാള്‍ ഇവിടെ വിശ്രമിക്കുന്നു എന്ന് തന്റെ ശവകുടീരത്തില്‍ എഴുതിവെക്കണമെന്ന്. തമിഴകത്തിനായി ഒഴുക്കിയ വിയര്‍പ്പിലും കഠിനാധ്വാനത്തിലും പൂര്‍ണ സംതൃപ്തനായാണോ താങ്കള്‍ മടങ്ങിയത്.’ സ്റ്റാലിന്‍ എഴുതി.

SHARE