എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.മണിക്കൂറുകള്‍ക്ക് മുമ്പ് പരീക്ഷകള്‍ മാറ്റിവെക്കുന്നു എന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശം വന്നതോടെ വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനത്തെ പരിഗണിക്കാതെ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു മെയ് 26 മുതല്‍ പരീക്ഷ നടത്താമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വിദ്യാഭ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരായിരുന്നു മുഖ്യമന്ത്രി തീരുമാനം.ഇന്നാണ് പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പരീക്ഷ നടത്തണമെന്ന മുഖ്യമന്ത്രിയുടെ പിടിവാശിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രിയുടെ പിടിവാശി കാരണം നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമാണ് മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്. മഹാമാരിയുടെ ഭീതി അകലുന്നതിന് മുമ്പ് പരീക്ഷകള്‍ നടത്തരുതെന്ന് പ്രതിപക്ഷവും അഭിപ്രായപ്പെട്ടിരുന്നു.