തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണിത്.
സ്കൂളുകളും കോളേജുകളും തുറക്കുകയോ ഓണ്‍ലൈന്‍ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിര്ദേശത്തിലുണ്ടായിരുന്നു.
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പുതിയ തീരുമാനത്തോടെ ഈ പരീക്ഷകളക്കം മാറ്റിവെക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇപ്പോള്‍ തുടങ്ങിയ ഉത്തര പേപ്പര്‍ മൂല്യനിര്‍ണയവും തുടരാനാവില്ലെന്നാണ് സൂചന.