എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. ജൂണിലായിരിക്കും നടത്തുകയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നശേഷം തീയതി തീരുമാനിക്കും.

പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഭീതി നിലനില്‍ക്കെ പൊതുഗതാഗതം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആകാതെ പരീക്ഷ നടത്തുന്നതില്‍ കടുത്ത ആശങ്കയാണ് പ്രതിപക്ഷവും രക്ഷകര്‍ത്താക്കളും ഉന്നയിച്ചിരുന്നത്.

SHARE