എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങും. എസ്എസ്എല്‍സി പരീക്ഷകളുടെ പട്ടിക ഇങ്ങനെ: 26 ന് കണക്ക്, 27ന് ഫിസിക്‌സ്, 28 ന് കെമിസ്ട്രി. പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.

+2 പരീക്ഷകള്‍ രാവിലെയാണ് നടക്കുക. +1 പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീയതികള്‍ അംഗീകരിച്ചത്.

TIME TABLE

SHARE