തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സൈറ്റുകളില്‍ ലഭ്യമായി തുടങ്ങി. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെയും ഫലം സൈറ്റുകളില്‍ ലഭിക്കും.
http://keralapareekshbhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ്സെറ്റുകളില്‍ ഫലപ്രഖ്യാപനത്തിനുശേഷം പരീക്ഷഫലം ലഭ്യമാകുമെന്നും പരീക്ഷഭവന് സെക്രട്ടറി അറിയിച്ചു. കൈറ്റിന്റെ വെബ്സൈറ്റിലും ഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പി.ആര്.ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ഫലത്തിന് പുറമെ സ്കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.