എസ്എസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച; സിബിഐ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അഭ്യര്‍ഥിച്ചു. എന്നാല്‍ സമരം നിര്‍ത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പുറത്തു കൊണ്ടുവരുന്ന അന്വേഷണമാണ് വേണ്ടത്. സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ പുറത്ത് വന്നതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

SHARE