‘ഞാന്‍ പഴയ ആര്‍എസ്എസുകാരന്‍’; സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

ഡല്‍ഹി: താന്‍ മുന്‍പ് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. 16ാം വയസിലാണ് ബന്ധം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് രണ്ട് വര്‍ഷമാണ് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചത്. ബിജെപി മുഖപത്രത്തില്‍ പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തോടായിരുന്നു എസ്ആര്‍പിയുടെ പ്രതികരണം.

ആര്‍എസ്എസ് ശാഖയുമായി 16 വയസിനു മുമ്പ് രണ്ട് വര്‍ഷം ബന്ധമുണ്ടായിരുന്നു. 16ാം വയസ്സില്‍ ഭൗതികവാദിയായി. 18ാം വയസ്സിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് എത്തുന്നത്. സിപിഎം പിബി അംഗമായ എസ്ആര്‍പി മുന്‍ ആര്‍എസ്എസ് ശിക്ഷകായിരുന്നുവെന്നാണ് ബിജെപി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് ബന്ധമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷത്ത് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുന്നതിനിടെ ചെന്നിത്തലയ്‌ക്കെതിരെ യാതൊരു തെളിവുകളുമില്ലാതെ ആര്‍എസ്എസ് ബന്ധം ആരോപിച്ച് കോടിയേരി രംഗത്ത് വന്നിരുന്നു.ഇതിനിടയിലാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ ആര്‍എസ്എസുമായുള്ള ബന്ധം പുറത്ത് വരുന്നത്.

SHARE