തമന്ന കാമുകി, ലാവണ്യ ഭാര്യ; നടിമാര്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്്: നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവര്‍ക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് യുട്യൂബറായ ശ്രീരാമോജു സുനിഷിതിനെയാണ് ലാവണ്യയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തമന്ന തന്റെ കാമുകിയായിരുന്നുവെന്നും ലാവണ്യ ത്രിപാഠിയെ താന്‍ വിവാഹം ചെയ്തുവെന്നുമാണ് സുനിഷിത് സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ലാവണ്യ മൂന്ന് തവണ ഗര്‍ഭിണിയായെന്നും അബോര്‍ഷന്‍ ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ലാവണ്യ ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുജീത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സാഹോയില്‍ താനായിരുന്നു നായകന്‍ ആകേണ്ടിയിരുന്നത് എന്നും എന്നാല്‍ പ്രഭാസ് തന്റെ സ്വാധീനം ഉപയോഗിച്ച് വേഷം തട്ടിയെടുത്തുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

SHARE