ശ്രീറാം ആശുപത്രിയില്‍ കഴിയുന്നത് ജയില്‍വാസം ഒഴിവാക്കാന്‍ ; സുഖവാസമൊരുക്കി കേരളാപൊലീസ്

ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപം. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു.

അതേ സമയം ഞായറാഴ്ച രാവിലെ ഡോക്ടര്‍മാരെത്തി പരിശോധന കഴിഞ്ഞാല്‍ മാത്രമേ ആശുപത്രിയില്‍ തുടരണമോ സബ്ജിയിലിലേക്ക് കൊണ്ടുപോകുമോ എന്നതടക്കമുള്ള തുടര്‍നടപടിക്കളെക്കുറിച്ച് വ്യക്തമാകുകയുളളൂ.
റിമാന്‍ഡ് ചെയ്താല്‍ സര്‍വീസ് ചട്ടപ്രകാരം 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷനടക്കമുള്ള വകുപ്പ് തല നടപടികളുമുണ്ടാകും. സംഭവത്തില്‍ ശ്രീറാമിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.