ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കും, ശ്രീറാം നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു ; മന്ത്രി എകെ ശശീന്ദ്രന്‍

ശ്രീറാം നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമം നടത്തുന്നുവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കലക്ടറും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും.

ആരെങ്കിലും മനപൂര്‍വം രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കും. ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കാര്‍ ഓടിച്ചത് ശ്രീറാം തന്നെയെന്ന് മൊഴി മാറ്റി ഒപ്പം സഞ്ചരിച്ച യുവതി. എന്നാല്‍ വഫ നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ വാഹനം ഓടിച്ചത് താന്‍ തന്നെയെന്ന് പറഞ്ഞിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്താണന്ന് ശ്രീറാമും പൊലീസിനോട് പറഞ്ഞിരുന്നു. അപകടത്തിന് ശേഷം പൊലീസ് വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു