‘ഇന്ത്യന്‍ ബോള്‍ട്ട്’ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ വൈറലായ ശ്രീനിവാസ് ഗൗഡയെ മറികടന്ന് മറ്റൊരു കാള ഓട്ടക്കാരന്. കര്‍ണാടകയിലെ ഉടുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശി നിശാന്ത് ഷെട്ടിയാണ് ശ്രീനിവാസ ഗൗഡയെ മറികടന്നത്. നൂറുമീറ്റര്‍ ദൂരം 9.51 സെക്കന്റിനുള്ളിലാണ് നിശാന്ത് മറികടന്നത്.
ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയമായ 9.58 സെക്കന്റ് മറികടന്ന് 9.55 സെക്കന്റില്‍ ഓടിയെത്തിയ ശ്രീനിവാസ് ഗൗഡയുടെ റെക്കോഡ് ഭേദിച്ചാണ് നിശാന്ത് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. ശ്രീനിവാസ് ഗൗഡയെ സായ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ക്ഷണം ശ്രീനിവാസ് ഗൗഡ നിരസിച്ചിരുന്നു. ഇദ്ദേഹത്തിന് മൂന്നുലക്ഷം രൂപയും മുഖ്യമന്ത്രി നല്കി അഭിനന്ദിച്ചിരുന്നു. ബോള്‍ട്ടിന് മുന്നില്‍ താന്‍ ചെറിയ ആളാണെന്നായിരുന്നു ഗൗഡയുടെ പ്രതികരണം .