ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ അരങ്ങൊഴിഞ്ഞത് ആ വലിയ സ്വപനം ബാക്കിയാക്കി

ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി വിട പറഞ്ഞത് മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനം കാണാതെ. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാന്‍വി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണു താര രാജ്ഞി അരങ്ങൊഴിയുന്നത്.

sridevi-7

ചിത്രത്തില്‍ ജാന്‍വിയുടെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നത് ശ്രീദേവിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജീവിതത്തിലെ അമ്മയും മകളും സിനിമയിലും എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുക്കുമ്പോഴാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണമെത്തിയത്.

സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രമായ സൈറാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഒഫ് ദ ഇയര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലൂടെയാവും ഇഷാന്റെ അരങ്ങേറ്റമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് നടന്നില്ല. സൈറാത്തിന്റെ റീമേക്ക് അവകാശം നേരത്തെ തന്നെ കരണ്‍ നേരത്തെ നേടിയിരുന്നു. മറ്റു ഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഷാഹിദ് കപൂറും ആലിയ ഭട്ടും ഒന്നിച്ച ഉഡ്താ പഞ്ചാബ് എന്ന സിനിമയില്‍ അസിസ്റ്റന്റായി ഇഷാന്‍ പ്രവര്‍ത്തിച്ചിരുന്നു. മകളുടെ അരങ്ങേറ്റം കാണുക എന്ന ആ വലിയ സ്വപനം ബാക്കിയാക്കിയാണ് ശ്രീദേവി അരങ്ങൊഴിഞ്ഞത്.

Sridevi

ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണു ഭര്‍ത്താവ് ബോണി കപൂറിനും ഇളയ മകള്‍ ഖുഷിക്കുമൊപ്പമാണ് ശ്രീദേവി ദുബായിലെത്തിയത്. ആദ്യ ചിത്രമായ ധടകിന്റെ ചിത്രീകരണത്തിരക്കിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ വിവാഹചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. വിവാഹചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത ശ്രീദേവി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു.

വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്ന റാസ് ഹോട്ടലില്‍നിന്നു ദുബായിലെ താമസസ്ഥലത്തേക്കു മടങ്ങാന്‍ ഒരുങ്ങുമ്പോഴാണു ശ്രീദേവിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണു വിവരം.

SHARE