ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തെ നീതിന്യായ സംവിധാനത്തെ അവമതിക്കുന്നത്: ഇടി മുഹമ്മദ് ബഷീര്‍ എംപി

 

ന്യുഡല്‍ഹി: ബാബരി കേസില്‍ വിധി എതിരായാല്‍ ഭൂരിപക്ഷ സമുദായം വിധി അംഗീകരിക്കില്ലന്നും രാജ്യത്ത് സിറിയയിലേതിന് സമാനമായ സാഹചര്യമുണ്ടാവുമെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ അവമതിക്കുന്നതാണന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ ടി .മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ദില്ലിയില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീശ്രീയുടെ നേതൃത്തത്തില്‍ നടക്കുന്നു എന്ന് പറയപ്പെടുന്ന ബാബരി ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ യഥാര്‍ത്ഥ നിറമാണിപ്പോള്‍ പുറത്തായിരിക്കുന്നത് എംപി