ത്രിരാഷ്ട്ര ടി20 പരമ്പര : കുശാല്‍ പെരേര മിന്നി , ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

 

കൊളംബോ : ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപണര്‍ ശിഖര്‍ധാവ(49 പന്തില്‍ 90 )ന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 175 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ 37 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 66 റണ്‍സെടുത്ത കുശാല്‍ പെരേര ലങ്കക്ക് ഒമ്പതു പന്തും അഞ്ചു വിക്കറ്റും ബാക്കുി നില്‍്‌ക്കെ തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.

വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുെട അടുത്ത മല്‍സരം.