ശ്രീവരാഹം കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ പൊലീസ് പിടിയില്‍. ഫോര്‍ട്ട് സി.ഐയുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് അര്‍ജുന്‍ പൊലീസ് പിടിയിലാവുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന ഗുണ്ടാ വിളയാട്ടങ്ങള്‍മൂലം തലസ്ഥാനനഗരിയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാം കുത്തേറ്റു മരിച്ചത്. ഏറ്റുമുട്ടലില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

അര്‍ജുനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മനോജ്, രജിത്ത് എന്നിവരെയാണ് പൊലീസ് നേരെത്തെ പിടികൂടിയത്. എന്നാല്‍ ശ്യാമിനെ കുത്തി കൊലപ്പെടുത്തിയ ശേഷം അര്‍ജുന്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മുഖ്യ പ്രതിയെ പിടികൂടിയത്.

SHARE