അജ്മാന്: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇമ്പിച്ചിബാവയുടെ കുടുംബക്കാരനെ കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന വിമാനത്തില്‍ നാട്ടിലെത്തിക്കരുതെന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ശബ്ദരേഖ പുറത്ത്. അജ്മാനിലെ ഇടതു സംഘടനാ പ്രതിനിധികളോട് പറയുന്ന സ്പീക്കറുടെ ശബ്ദ സന്ദേശമാണ് പുറത്തായത്. എന്നാല്‍ ഇദ്ദേഹം നാട്ടിലെത്തിയത് കെ.എം.സി.സി വിമാനത്തിലാണ്. ഇമ്പിച്ചിബാവയുടെ കുടുംബക്കാരന് കെ.എം.സി.സി വിമാനത്തില്‍ വരുന്നത് നമുക്ക് മോശമാണെന്നും മറ്റേതെങ്കിലും വിമാനത്തില്‍ കയറ്റിവിടണമെന്നും സി.പി.എം അനുകൂല സംഘടനകളും ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്യണമെന്ന ഉപദേശവുമായിരുന്നു സ്പീക്കര്‍ നല്‍കിയത്.
ജൂണ്‍ 22ന് അജ്മാന് കെ.എം.സി.സിയുടെ ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് ഇമ്പിച്ചിബാവയുടെ കുടുംബക്കാരനായ വ്യക്തി നാട്ടിലെത്തിയത്. അജ്മാന് കെ.എം.സി.സി ഓഫീസില്‍ ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന വിവരം ലഭിച്ചതോടെയാണ് സ്പീക്കര്‍ ഫോണില്‍ വിളിച്ച് കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന വിമാനത്തില്‍ നാട്ടിലെത്തിക്കരുതെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഏതു പാര്‍ട്ടിക്കാരനായാലും വിഭാഗീയമായി നോക്കിക്കാണുന്നത് കെ.എം.സി.സിയുടെ ശൈലിയല്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ വേദനാജനകമാണെന്നും അജ്മാന് കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു. പ്രയാസമനുഭവിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ആവശ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു.
സ്പീക്കര്‍ പദവി വഹിക്കുന്ന ആള് രാഷ്ട്രീയത്തിന് അതീതനാകണമെന്നും പക്ഷപാത രഹിതമായി നിലകൊള്ളണമെന്നുമുള്ള പൊതു തത്വത്തിന് കടക വിരുദ്ധമായ ശ്രീരാമകൃഷ്ണന്റെ നിലപാടുകള്‍ വലിയ നാണക്കേടാണ് വരുത്തി വെച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് രാഷ്ട്രീയം പാടില്ലെന്ന് പറയുകയും സ്പീക്കര്‍ തന്നെ രാഷ്ട്രീയം നോക്കി ദുരിത ബാധിതരോട് നിലപാട് സ്വീകരിക്കുന്നതും അപലപനീയമാണ്.