ശ്രീറാമിന്റെ കൈയിലുള്ള ആ നിര്‍ണായകമായ തെളിവില്‍ പ്രതീക്ഷ വെച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ പൊള്ളല്‍ തെളിവായി മാറുമെന്ന് െ്രെകംബ്രാഞ്ച്. സ്റ്റിയറിംഗ് വീലില്‍ പിടിച്ചിരിക്കവേ കാറിലെ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ കൈയില്‍ പൊള്ളലേല്‍ക്കാമെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കാറോടിച്ചത് സുഹൃത്ത് വഫാ ഫിറോസ് ആണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. ശ്രീറാം പറയുന്നതു പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫയും രംഗത്തെത്തി. എയര്‍ബാഗ് തുറന്ന് അതിനുള്ളിലെ പൗഡര്‍ ശരീരവുമായി ഉരയുമ്പോള്‍ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണു കാര്‍ നിര്‍മ്മാതാക്കള്‍ പൊലീസിനെ അറിയിച്ചത്. എയര്‍ബാഗ് തുറന്നപ്പോഴാണു ശ്രീറാമിന്റെ കൈയില്‍ പൊള്ളല്‍ ഉണ്ടായതെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായകമാകും. അപകട സമയത്തു ശ്രീറാമാണു വാഹനമോടിച്ചതെന്ന് ഇതിലൂടെ തെളിയിക്കാനാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന വഫയ്ക്കു പരിക്കേറ്റില്ലെന്നതും നിര്‍ണായകമാവും. അപകട സമയത്ത് കാറിന്റെ വേഗത മനസിലാക്കാനായിട്ടില്ല. ശ്രീറാം സഞ്ചരിച്ച കാറില്‍ ഇവന്റ് ഡാ?റ്റാ റെക്കാഡര്‍ ഇല്ലാത്തതിനാല്‍ വേഗത മനസിലാക്കാനുള്ള സാദ്ധ്യതകള്‍ കുറവാണെന്നു കാര്‍ കമ്പനി െ്രെകംബ്രാഞ്ചിനെ അറിയിച്ചു.

SHARE