ശ്രീചിത്രയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും കൊറോണ ബാധയില്ല

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും വൈറസ് ബാധയില്ല. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 12 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക പൂര്‍ണ്ണമായും അകന്നിരിക്കുകയാണ്. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 176 പേര്‍ക്കും കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

അതേസമയം ശ്രീചിത്ര ആശുപത്രിയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഒ.പി ചികിത്സ ലഭ്യമാക്കുന്ന സംവിധാനമാണിത്. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും.

SHARE