സ്പാനിഷ് കപ്പ്; മെസ്സിപ്പടക്ക് നാണം കെട്ട തോല്‍വി, കിരീടമണിഞ്ഞ് വലന്‍സിയ

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനു പിന്നാലെ സ്പാനിഷ് കപ്പ് കിരീടവും കൈവിട്ട് ബാഴ്‌സലോണ. ഇത്തവണ ത തോറ്റത് വലന്‍സിയക്കെതിരെ 2-1ന്. ഇതോടെ സ്പാനിഷ് കപ്പ് കിരീടം വലന്‍സിയക്കെതിരെ. തുടര്‍ച്ചയായി ആറാം ഫൈനലിനിറങ്ങിയ ബാഴ്‌സയെയാണ് വലന്‍സിയ തറ പറ്റിച്ചത്.

കെവിന്‍ ഗാമറിയോയും റോഡ്രിഗോയും വലന്‍സിയക്കായി വല കുലുക്കിയപ്പോള്‍ മെസിയുടെ വകയായിരുന്നു ബാഴ്‌സയുടെ ഏക ഗോള്‍. ഇരുപത്തിയൊന്ന്, മുപ്പത്തിമൂന്ന് മിനുട്ടുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. എഴുപത്തിമൂന്നാം മിനുട്ടില്‍ മെസ്സിയാണ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ കാണാതെ പുറത്തായ ബാഴ്‌സയ്ക്ക് കോപ്പാ ഡെല്‍ റേയില്‍ കിരീടം കൈവിട്ടത് ഇരട്ടിപ്രഹരമായി.

SHARE