വിമാന ടിക്കറ്റ് നിരക്ക് 888 രൂപ; പുത്തന്‍ ഓഫറുമായി സ്‌പൈസ് ജെറ്റ്

SpiceJet ROJ 737 MAX8 Artwork K66053

ചെന്നൈ: ഉത്സവവേളയില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് പുത്തന്‍ ഓഫറുമായി സ്‌പൈസ് ജെറ്റ്. പുതുക്കിയ നിരക്ക് പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വീസുകളില്‍ 888 രൂപയാണ് ടിക്കറ്റിന് വില. ഈ മാസം ഏഴു വരെ ഫെസ്റ്റീവ് ഓഫര്‍ ലഭ്യമാകും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ എട്ടു മുതല്‍ 2017 ഏപ്രില്‍ 13 വരെയുള്ള യാത്രകളാണ് ഓഫറിന് കീഴില്‍ നടത്താനാവുക. 888 രൂപ ടിക്കറ്റ് നിരക്ക് ലഭിക്കുന്ന റൂട്ടുകളില്‍ കൊച്ചിയും ഉള്‍പ്പെടുമെന്നതാണ് മലയാളികള്‍ക്ക് സന്തോഷത്തിന് വക നല്‍കുന്നത്. ബംഗളൂരു-കൊച്ചി, ഡല്‍ഹി-ഡെറാഡൂണ്‍, ചെന്നൈ-ബംഗളൂരു എന്നീ റൂട്ടുകളിലാണ് ഓഫര്‍ പ്രധാനമായും ബാധകമാവുക. നവംബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ ബുക്കിങ് സൗകര്യം ലഭ്യമാകുന്നതിനാല്‍ ഓഫര്‍ ആളുകള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകും. എന്നാല്‍ ഓഫറിനു കീഴില്‍ എത്ര സീറ്റുകളുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഡിസംബറില്‍ 2200 രൂപ നിരക്കില്‍ ഡല്‍ഹി-മുംബൈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സ്‌പൈസ്‌ജെറ്റ് അവസരമൊരുക്കിയിരുന്നു. സാധാരണ 5650 രൂപയാണ് ഈ റൂട്ടില്‍ നല്‍കേണ്ട തുക.

SHARE