പുതിയ ഭേദഗതിയുമായി കേന്ദ്രം;എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ അഞ്ചുവര്‍ഷം മാത്രം

പ്രധാനമന്ത്രിക്കും മുന്‍പ്രധാനമന്ത്രിമാര്‍ക്കും നല്‍കിയിരുന്ന സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ സംബന്ധിച്ച ബില്ലില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ ബില്‍ അനുസരിച്ച് പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം എസ്പിജി സുരക്ഷ ലഭിക്കില്ല എന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ ഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 1988 ലാണ് എസ്പിജി നിലവില്‍ വരുന്നത്. നെഹ്‌റു കുടുംബാംഗങ്ങളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

SHARE