യാത്രക്കാരില്ല; പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് വേളാങ്കണ്ണി, ചെന്നൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഏപ്രില്‍ ഒന്നു വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ എ.സി എക്‌സ്പ്രസ് (22208) മാര്‍ച്ച് 22,25,29 എപ്രില്‍ ഒന്ന് ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എസി എക്‌സ്പ്രസിന്റെ (22207) മാര്‍ച്ച് 20,24,27,31 തീയതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ മാസം 21ന് സര്‍വീസ് നടത്തേണ്ട എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനും (06015) ഈ ട്രെയിനിന്റെ 22നുള്ള മടക്ക സര്‍വീസും (ട്രെയിന്‍ നമ്പര്‍-06016) പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

SHARE