പ്രളയം: പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയക്കെടുതിയെ കുറിച്ച് ഉപക്ഷേപം അവതരിപ്പിക്കും.

അതിന്റെ അടിസ്ഥാനത്തില്‍ നാലു മണിക്കൂര്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് സംസ്ഥാനം നേരിട്ടഗുരുതര പ്രതിസന്ധിയെക്കുറിച്ചും പുനര്‍നിര്‍മാണ നടപടികളും സംബന്ധിച്ച് 275 ചട്ടം പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും.
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി, ലോക്‌സഭാ മുന്‍ സ്പീക്കര്‍, സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ എം.എല്‍.എമാരായ ചെര്‍ക്കളം അബ്ദുല്ല, ടി.കെ അറുമുഖം, പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ എന്നിവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച ശേഷമായിരിക്കും സഭാ നടപടികള്‍ ആരംഭിക്കുക.

SHARE