നാല് ദിവസമായി സ്‌പെയിനില്‍ പുതിയ കോവിഡ് രോഗികളില്ല

മാഡ്രിഡ്: കോവിഡ് മരണത്തുരുത്തില്‍ ഒന്നായിരുന്ന സ്‌പെയിന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌പെയിന്‍ ആരോഗ്യമന്ത്രാലയമാണ് ശുഭസൂചകമായ വാര്‍ത്ത പുറത്തുവിട്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സ്‌പെയിന്‍. 2,89787 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 27,136 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതേസമയം രോഗം ബാധിച്ച 617 പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.

SHARE