എസ്പി ബാല സുബ്രഹ്മണ്യത്തിന് കോവിഡ്


ചെന്നൈ| ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസമായി ജലദോഷവും ശ്വാസതടസ്സവും പനിയും നെഞ്ചില്‍ അസ്വസ്ഥതയും ഉണ്ടാതായിരുന്നു. മാറാതായപ്പോള്‍ ആശുപത്രിയില്‍ പോയി കൊവിഡ് പരിശോധനക്ക് വിധേയനാകുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. എസ് പി ബി പറഞ്ഞു.

വളരെ കുറഞ്ഞ തോതിലായിരുന്നു ലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. വീട്ടില്‍ തന്നെ തുടരാനും സ്വയം നിരീക്ഷണത്തില്‍ പോകാനും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരുടെ സുരക്ഷാപ്രശ്നങ്ങള്‍ വിലയിരുത്തി ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുകയായിരുന്നു.

തനിക്ക് നല്ല ചികിത്സയാണ് ലഭിക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.

SHARE