കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കിം ജോങ് ഉന്‍ മാറി നില്‍ക്കുന്നതെന്ന് ദക്ഷിണ കൊറിയ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഏപ്രില്‍ 15ന് നടന്ന പ്രധാന ചടങ്ങില്‍നിന്ന് കിം ജോങ് ഉന്‍ വിട്ടു നില്‍ക്കുന്നതെന്ന് ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളുടേയും സംയുക്ത വിഷയങ്ങള്‍ സംബന്ധിച്ച വകുപ്പ് കൈകാര്യം ചെയ്യുന്ന ദക്ഷിണ കൊറിയന്‍ മന്ത്രി കിം യോന്‍ ചുള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്19 കാരണമായിരിക്കാം കിം പൊതുപരിപാടികള്‍ ഒഴിവാക്കുന്നതെന്നും മറിച്ച് ആരോഗ്യനില മോശമായതു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു

ഉത്തര കൊറിയന്‍ ഭരണത്തലവനായ കിം ജോന്‍ ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയ ചൊവ്വാഴ്ച ഇത്തരമൊരു പ്രസ്താവന നടത്തിയത്. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കയുളവാക്കുന്ന നീക്കങ്ങളൊന്നും ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയയില്‍ ഇതു വരെ ഒരാള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഇതോടെ ഉണ്ടായിട്ടുണ്ട്.

SHARE