ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് വെട്ടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലേഴ്‌സിന് പിന്‍മുറക്കാരനെ കിട്ടിയിരിക്കുന്നു എന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ സംസാരം. 24 കാരനായ മാര്‍ക്കോ മാറെയ്‌സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഞെട്ടിച്ചതോടെയാണ് പ്രിയതാരം ഡിവില്ലേഴ്‌സിന്റെ പിന്‍മുറക്കാരനെന്ന വിശേഷണം മാര്‍ക്കോ മാറെയ്‌സിന് നേടിക്കൊടുത്തത്.
സൗത്ത് ആഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനില്‍ നടന്ന രണ്ടാം ടയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് അതിവേഗ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചത്. ബോര്‍ഡര്‍ ഇലവന് വേണ്ടി ഈസ്‌റ്റേണ്‍ പ്രൊവിന്‍സിനെതിരേ നടന്ന ത്രിദിന മത്സരത്തില്‍ 191 ബോളില്‍ നിന്നാണ് മാറെയ്‌സ് 300 റണ്‍സെടുത്തത്. ഇതോടെ 96 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് പഴങ്കഥയായത്. 1921ല്‍ നോട്ടിങ്ഹാംഷെയറിനെതിരേ ഓസ്‌ട്രേലിയന്‍ താരം ചാള്‍സ് മക്കാര്‍ട്ട്ണി നേടിയ 221 ബോളില്‍ 300 റണ്‍സ് എന്ന റെക്കോഡാണ് മാറെയ്‌സ് മറികടന്നത്.
മത്സരത്തില്‍ 68 പന്തില്‍ സെഞ്ച്വറിയടിച്ച മാറെയ്‌സ്130 ാം പന്തില്‍ ഡബിള്‍ തികച്ചു. 35 ഫോറും 13 സിക്‌സുമടക്കം പുറത്താകാതെ ട്രിപ്പിള്‍ തികച്ചതോടെ ബോര്‍ഡര്‍ ഇലവന്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
കൃഷിപ്പണിക്കാരനായ താരം ആഴ്ചയില്‍ നാല് തവണയുള്ള പരിശീലനത്തിന് 95 കിലോമീറ്റര്‍ താണ്ടിയാണ് എത്തിക്കൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 34 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1773 റണ്‍സാണ് ഇതുവരെ നേടിയിരിക്കുന്നത്.
300* in 1 session and a half 🙌🏾🙌🏾🙌🏾 special knock Marco Marais 👊🏾 #forthelads #whoisthisguy🤷🏽♂️ #EpvBears pic.twitter.com/UuzsQI5zl1
— somila seyibokwe (@seyibokwe) November 23, 2017