രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്കു ബാറ്റിങ്; ഇന്ത്യന്‍ ടീമില്‍ രാഹുലും

സെഞ്ചൂറിയന്‍: സഞ്ചൂറിയനില്‍ ആരംഭിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലിനെയും ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയെയും സാഹക്കു പകരം പാര്‍ത്ഥിവ് പട്ടേലിനെയും ഇന്ത്യ ക്രീസിലിറക്കും. എന്നാല്‍ രഹാനെ രണ്ടാം ടെസ്റ്റിലും ടീമിനു പുറത്താണ്.
ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം, പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ അസാന്നിധ്യം ദക്ഷിണാഫ്രിക്കന്‍ ടീമിന് പ്രതികൂലമായേക്കും.

SHARE