കൊല്‍ക്കത്ത: ഏറെക്കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സൗരവ് ഗാംഗുലിയും സിനിമാ നടി നഗ്മയും തമ്മിലുള്ള പ്രണയം. ബന്ധം തുറന്നു പറഞ്ഞിരുന്നില്ല എങ്കിലും ഇരുവരും അതു നിഷേധിച്ചിരുന്നില്ല എന്നതാണ് കൗതുകകരം.
കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച ഗാംഗുലിക്ക് നഗ്മ നല്കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും ഗോസിപ്പില്‍ നിറയുന്നത്. ഹാപ്പി ബര്‍ത്ത്ഡേ സൗരവ് ഗാംഗുലി എന്നു മാത്രമാണ് നഗ്മ എഴുതിയത് എങ്കിലും ആരാധകര്‍ അതേറ്റെടുത്തു കഴിഞ്ഞു.
നിരവധി മീമുകളാണ് ഇരുവരെയും ചേര്‍ത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
നഗ്മമായുള്ള പ്രണയം തകര്‍ന്ന ശേഷമാണ് ബാല്യകാല സുഹൃത്തായ ഡോണയെ ഗാംഗുലി വിവാഹം ചെയ്തത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നഗ്മയുമായുള്ള ബന്ധത്തെ കുറിച്ച് സൗരവ് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും 2003ല്‍ നല്കിയ ഒരഭിമുഖത്തില്‍ നഗ്മ പറഞ്ഞത് ഇങ്ങനെയാണ്- ഇരുവരുടെയും ജീവിതത്തില്‍ മറ്റേയാളുടെ സാന്നിദ്ധ്യം നിഷേധിക്കാത്തിടത്തോളം ആര്‍ക്കും എന്തും പറയാം.
സിനിമ വിട്ട ശേഷം കോണ്‍ഗ്രസിന്റെ സജീവ പ്രവര്ത്തകയാണിപ്പോള് നഗ്മ. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി ഇവര്‍ പ്രചാരണത്തിനെത്താറുണ്ട്.