ധോനിയുടെ ക്രിക്കറ്റ് ഭാവി; പ്രതികരണവുമായി ഗാംഗുലി

കൊല്‍ക്കത്ത: എം.എസ് ധോനിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ചോര്‍ത്ത് ആരും ബുദ്ധിമുട്ടേണ്ടതില്ലെന്നും തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെും് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

”ധോനിയുടെ ഭാവിയുടെ കാര്യത്തില്‍ ടീമിന് നല്ല വ്യക്തതയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെ പൊതുഇടത്തില്‍ ചര്‍ച്ചചെയ്യേണ്ടവയല്ല. ഇക്കാര്യത്തെ കുറിച്ച് ധോനിക്കും സെലക്ടര്‍മാര്‍ക്കും ഇടയില്‍ ധാരണയായിട്ടുണ്ട്. സമയമാകുമ്പോള്‍ നിങ്ങള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വരും”, ഗാംഗുലി പറഞ്ഞു.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കിവീസിനെതിരായ പരാജയത്തിനു ശേഷം ധോനി ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ലോകകപ്പിനു പിന്നാലെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തിലും ധോനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

SHARE