സഹോദരന് കോവിഡ് സ്ഥിരീകരിച്ചു; സൗരവ് ഗാംഗുലി ക്വാറന്റീനില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ മുതിര്‍ന്ന സഹോദരനായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പ്രവേശിച്ചു. ബുധനാഴ്ച വൈകീട്ടാണ് സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പ്രവേശിച്ചത്.

സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ഉണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഫലം ലഭിച്ച ചൊവ്വാഴ്ച തന്നെ ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബംഗാള്‍ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു സ്‌നേഹാശിഷ് ഗാംഗുലി.

സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടു പുറകെ സൗരവ് ഗാംഗുലി ഭാഗമായി ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതായി ബി.സി.സി.ഐ അറിയിച്ചു.

SHARE