‘ബി.സി.സി.ഐ യെ ഇനി ദാദ നയിക്കും’; പ്രസിഡന്റായി ചുമതലയേറ്റു

ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലി അധികാരമേറ്റത്. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി.

മുംബൈയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന ബിസിസിഐ യോഗമാണ് ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്.ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.

SHARE