സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് മായിപ്പാടി മജല്‍ സ്വദേശിയായ അബ്ബാസ് അബ്ദുല്ല മജല്‍ (60) ആണ് അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. റിയാദിലെ ജഫാല ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്മാനായ ഇദ്ദേഹത്തിന് ഏതാനും ദിവസം മുമ്പാണ് അസുഖം ബാധിച്ചത്.

ഭാര്യ: ഫാത്വിമത് സാഹിറ. മക്കള്‍: ഇര്‍ഫാന, മുഹമ്മദ് ശഫീഖ്, ഫര്‍ഹാന. മരുമകന്‍ ജസീര്‍ മാങ്ങാട് ഖത്തറില്‍ ജോലി ചെയ്യുന്നു. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ കരീം, അബ്ദുറഹ്മാന്‍, ഇബ്രാഹീം, ബിവി ഫാത്വിമ, സുലൈഖ, മൈമൂന.

രേഖകള്‍ ശരിയായാല്‍ റിയാദില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനും നാട്ടുകാരനുമായ സി.എല്‍. ഖലീല്‍ അറിയിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, ജാസിം മഞ്ചേശ്വരം തുടങ്ങിയവര്‍ ആവശ്യമായ രേഖകള്‍ തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

SHARE