സൗദിയില്‍ പുതുതായി 1975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി 1975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 93157 പേരായി. 23581 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍. അതേസമയം, 32 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. സൗദിയില്‍ ആകെ 611 പേര്‍ മരണത്തിന് കീഴടങ്ങി.

ഇന്ന് 806 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. 68965 പേരാണ് മൊത്തം സുഖം പ്രാപിച്ചവര്‍. റിയാദില്‍ 675, മക്ക-286, ജിദ്ദ-259,മദീന-124,ഹുഫൂഫ് -112, ദമാം-53 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച കണക്ക്.

SHARE