അതിഥി തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കി നടന്‍ സോനു സൂദ്

മഹാരാഷ്ട്രയില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വീണ്ടും ബസ്സുകള്‍ ഏര്‍പ്പാടാക്കി ബോളിവുഡ് താരം സോനു സൂദ്. ലോക്ഡൗണില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പോകാനായി പത്തു ബസ്സാണ് താരം ഏര്‍പ്പാടാക്കിയത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകാനായാണ് ബസ് ഒരുക്കിയത്. ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പ്രശംസകളുമായി ആരാധകരും താരങ്ങളുമടക്കം രംഗത്തെത്തി.ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലേക്കും അദ്ദേഹം ബസ്സ് ഏര്‍പ്പാടാക്കിയിരുന്നു.

നിന്നില്‍ അഭിമാനിക്കുന്നുവെന്നാണ് സംവിധായികയും നിര്‍മാതാവുമായ ഫറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ വിട്ടു കൊടുത്തിരുന്നു.

SHARE