ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് സംഘത്തിന്റെ നേതാവും കുപ്രസിദ്ധയുമായ സോനു പഞ്ചാബന് (ഗീത അറോറ) 24 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു കോടതി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന് സോനു നിര്‍ബന്ധിച്ചെന്ന കേസിലാണ് ഡല്‍ഹി ദ്വാരക ജില്ലാ കോടതി ബുധനാഴ്ച ശിക്ഷവിധിച്ചത്. 64000 രൂപ പിഴയും അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് പ്രീതം സിംഗ് വിധിച്ചിട്ടുണ്ട്.
ഇവരുടെ കൂട്ടാളിയായ സന്ദീപ് ബേഡ്വലിന് 20 വര്‍ഷത്തെ തടവും 65000 രൂപ പിഴയും കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നതാണ് സന്ദീപിനെതിരേയുള്ള കുറ്റം. പെണ്‍കുട്ടിയുടെ മൗലിക അവകാശങ്ങള്‍ പ്രതികള്‍ നിഷേധിച്ചതായും കോടതി കണ്ടെത്തി. പോക്സോ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.