തെരഞ്ഞെടുപ്പ് ഫലം: രാഹുലിന്റെയും സോണിയയുടെയും പ്രതികരണമിങ്ങനെ

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട നില്‍ക്കുന്ന സാഹചര്യത്തില്‍ അവസാന ഫലം വന്ന് പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ അവസാന ഫലത്തിനായി കാത്തു നില്‍ക്കുക’യാണെന്ന് രാഹുല്‍ ഗാന്ധിയും സോണിയും പ്രതികരിച്ചു.

പാര്‍ട്ടിക്ക് വേണ്ടി മകന്‍ നന്നായി കഠിനാദ്ധ്വാനം ചെയ്തിരുന്നുവെന്ന് സോണിയാഗാന്ധി പറഞ്ഞു. രാഹുല്‍ മികച്ച രീതിയില്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ടെന്നും സോണിയ പറഞ്ഞു.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് മിസോറാമില്‍ നേരിട്ടത്. ആദ്യ ഫലം പുറത്ത് വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിന് ലീഡ് കുറഞ്ഞിരുന്നു. തെലങ്കാനയില്‍ ടി.ആര്‍.എസ് മുന്നേറുകയാണ്.