സോണിയ ഗാന്ധി തിരിച്ചെത്തി; താല്‍കാലിക കെപിസിസി പ്രസിഡന്റിനെ നിയമിച്ചേക്കും

ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. കെപിസിസി പ്രസിഡന്റ് സംബന്ധിച്ച് ഉടന്‍ തീരുമാനമായേക്കും. താല്‍ക്കാലിക പ്രസിഡന്റിനെ നിയമിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐഎസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ സോണിയാ ഗാന്ധിയെ അറിയിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.ഡി സതീശന്‍ ഉള്‍പ്പെടെ പ്രമുഖരുടെ പേരുകളാണ് കെപിസിസി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാന്‍ താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്.

SHARE